Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shalini

ഡെ​യ​ർ ഡെ​വി​ളു​മാ​യി അ​ജി​ത്ത്; നി​ർ​മാ​ണം ശാ​ലി​നി

ഗു​ഡ് ബാ​ഡ് അ​ഗ്ലി​ക്കു​ശേ​ഷം അ​ജി​ത്തും സം​വി​ധാ​യ​ക​ൻ ആ​ദി​ക് ര​വി​ച​ന്ദ്ര​നും ഒ​രു​മി​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഡെ​യ​ർ ഡെ​വി​ൾ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി. ബ്രേ​വ് ഹാ​ർ​ട്ട്സി​ന്‍റെ ബാ​ന​റി​ൽ അ​ജി​ത്തി​ന്‍റെ ശാ​ലി​നി അ​ജി​ത്ത് കു​മാ​ർ ആ​ണ് നി​ർ​മാ​ണം. 

34 വ​ർ​ഷ​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് അ​ജി​ത്ത് കു​മാ​ർ നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​ദി​ക് ര​വി​ച​ന്ദ്ര​ൻ ത​ന്നെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​തം ഒ​രു​ക്കു​ന്നു. അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജം ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.
 
ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. തൂ​ത്തു​ക്കു​ടി പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഒ​രു റൂ​റ​ല്‍ ഡ്രാ​മ​യി​ലാ​യി​രി​ക്കും ചി​ത്ര​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. 

ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കാ​ര​ണം അ​ജി​ത് സി​നി​മ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന പ്ര​മു​ഖ ഫി​നാ​ൻ​സി​യ​റും വി​ത​ര​ണ​ക്കാ​ര​നു​മാ​യ തി​രു​പ്പൂ​ർ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ത​മി​ഴ​ക​ത്ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 110 മു​ത​ല്‍ 120 കോ​ടി വ​രെ​യാ​ണ് അ​ജി​ത്തി​ന്‍റെ പ്ര​തി​ഫ​ലം.

 

 

Movies

പ​ക​രം ഞാ​ൻ വീ​ട്ടി​ൽ ചെ​ന്ന് കാ​ലി​ൽ വീ​ഴേ​ണ്ടി വ​രും; ശാ​ലി​നി​യെ നോ​ക്കി ത​മാ​ശ​യോ​ടെ അ​ജി​ത്

അ​ജി​ത് കു​മാ​റും ശാ​ലി​നി​യും ത​മ്മി​ലു​ള്ളൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തു​ന്ന ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തെ​പ്പ​റ്റി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലെ സം​സാ​രം. ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ശാ​ലി​നി​യു​ടെ നെ​റ്റി​യി​ൽ അ​ജി​ത് സി​ന്ദൂ​രം തൊ​ട്ടു കൊ​ടു​ക്കു​ന്ന​തും ശാ​ലി​നി അ​ജി​ത്തി​ന്‍റെ പാ​ദ​ങ്ങ​ളി​ൽ തൊ​ട്ടു തൊ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

കാ​ലി​ൽ വീ​ഴു​ന്ന ശാ​ലി​നി​യെ അ​ജി​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ഞാ​ൻ ഇ​തു​പോ​ലെ വീ​ഴ​ണം എ​ന്ന് ശാ​ലി​നി​യെ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ചു​കൊ​ണ്ട് അ​ജി​ത് ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു. ഇ​തു കേ​ട്ട് എ​ല്ലാ​വ​രും ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

Latest News

Corehub Up